
കരിങ്കൽ ചില്ലി കൊണ്ടാെരു കുന്ന്
- മഴ മാറുന്നതോടെ നിർമ്മാണ പ്രവർത്തി ഊർജ്ജിതമാകും
കൊയിലാണ്ടി: കുന്ന് നീക്കിയ സ്ഥലത്ത് കരിങ്കൽ ചില്ലി കൊണ്ടാെരു കുന്ന്. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന നന്തി -ചെങ്ങാേട്ട്കാവ്
ബൈപ്പാസ് റോഡിനായി ശേഖരിച്ച് വെച്ച കരിങ്കൽ ചീളുകളുടെ ക്കൂന കൗതുകക്കാഴ്ചയാണ്.
ഗോപാലപുരം, പനച്ചിക്കുന്ന് എന്നിവിടങ്ങളിലാണ് അൻപതടിയോളം ഉയരത്തിൽ മെറ്റൽക്കൂനകളുള്ളത്. ഇവിടങ്ങളിൽ കുന്നിടിച്ച സ്ഥലത്താണ് കുന്നു പോലെ ചില്ലി ശേഖരം എന്നതും കൗതുകകരമാണ്. ബെെപ്പാസ്നിർമ്മാണത്തിലെ ടാറിങ്ങിനായി കരിങ്കൽ ചില്ലിക്ക് വേണ്ടി കാത്തിരിക്കേണ്ടി വരില്ല. മഴ മാറുന്നതോടെ നിർമ്മാണ പ്രവർത്തി ഊർജ്ജിതമാകും.
CATEGORIES News