
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചു
- കനത്ത മഴ തുടരുന്നതുകൊണ്ടും ജലിനിരപ്പ് ഉയരുന്നതോടൊപ്പം അപകടസാധ്യതയും കൂടും
കക്കയം :കനത്ത മഴയെ തുടർന്ന് അപകട സാധ്യത കൂടുതലായതു കാരണം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചു. യാത്ര പ്രേമികൾ ഒരുപാട് വരുന്ന സ്ഥലമായതുകൊണ്ടും കനത്ത മഴ തുടരുന്നതുകൊണ്ടും ജലിനിരപ്പ് ഉയരുന്നതോടൊപ്പം അപകടസാധ്യതയും കൂടും.
ഇത് മുൻനിർത്തിയാണ് ടൂറിസം കേന്ദ്രം അടച്ചത്. ഇനി ഒരു അറിയിപ്പു ഉണ്ടാവുന്നത് വരെ കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
CATEGORIES News
TAGS BALUSSERYCALICUTCLOSEDKAKKAYAMKARIYATHUMPARAKOYILANDYKOZHIKODERAIN ISSUESTHONIKADAVUTOURIST SPOT