
“കരുതലിന്റെ കൂട്ടോണം ” ഓണമാഘോഷിച്ചു
- പ്രശസ്ത കവിയും ചിന്തകനുമായ കൽപ്പറ്റ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻറ് കോളേജ് 1990 – 2000 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ട് കൊയിലാണ്ടി നെസ്റ്റുമായി ചേർന്ന് “കരുതലിന്റെ കൂട്ടോണം ” ഓണാഘോഷ പരിപാടി നടത്തി. പ്രശസ്ത കവിയും ചിന്തകനുമായ കൽപ്പറ്റ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ട് സെക്രട്ടറി അനൂപ്. വി സ്വാഗതവും ട്രഷറർ അനീഷ് നന്ദിയും രേഖപ്പെടുത്തി.
നെസ്റ്റിലെ കുട്ടികളുടെ കലാമത്സര പരിപാടികൾ അരങ്ങേറി . ചടങ്ങിൽ വെച്ച് കൂട്ടിലെ അംഗങ്ങളായ നാല് വീട്ടമ്മമാർ ചേർന്ന് എഴുതിയ നാലുമണി പൂക്കൾ എന്ന കവിതകളുടെ പുസ്തകപ്രകാശനം കൽപ്പറ്റ നാരായണൻ മാസ്റ്റർ നജീബ് മൂടാടിക്ക് നൽകി നിർവ്വഹിച്ചു. കവിയും എഴുത്തുകാരനുമായ പ്രേമൻ മുചുകുന്ന് പുസ്തക പരിചയവും ജയശോഭ മറുമൊഴിയും നൽകി. പ്രശസ്ത ചിത്രകാരൻ ഡോ: ലാൽ രഞ്ജിത്ത് നെസ്റ്റിലെ പ്രതിഭയായ അശ്വിനുമായി ചേർന്ന് നടത്തിയ ചിത്ര രചന ഏറെ ആവേശം കൊള്ളിച്ചു. നെസ്റ്റിനുളള സ്നേഹോപഹാരം വിജിലപ്രശാന്ത് നെസ്റ്റ് സെക്രട്ടറി യൂനസിനും, കൽപ്പറ്റ നാരായണൻ മാസ്റ്റർക്കുള്ള ഉപഹാരം നിയാർക്ക് ഗ്ലോബൽ വൈസ് ചെയർമാൻ നാസറും നൽകി.

തുടർന്ന് അശ്വിനിദേവ് നയിച്ച പാട്ടും പറിച്ചിലുമെന്ന ഗാനാലാപന പരിപാടിയുടെ പിന്നണിയിൽ ഗിറ്റാറിൽ അബ്ദുൾ നിസാറും, അതുൽദേവും മെലോഡിക്കയിൽ ബാബുമലയിൽ, തബലയിൽ നാസർ , മധുബാലൻ എന്നിവർ അണിനിരന്നു.സരിത,സുധീഷ് ഗോവിന്ദ്,പ്രീത മഞ്ജു, ലിനി,ധന്യ , ഷിജിത്,ഗോമേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.