കരൾ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു

കരൾ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു

  • കരൾമാറ്റി വെക്കലും തുടർ ചികിത്സയുമടക്കം 60 – ലക്ഷത്തിൽപ്പരം രൂപ കണ്ടെത്തണം

കൊയിലാണ്ടി: മാരകമായ കരൾ രോഗം ബാധിച്ച് ചികിത്സ തുടരുന്ന മിഥുൻ മോഹൻ (36) ചികിത്സാ സഹായത്തിനായി മുചുകുന്ന്, പുളിയഞ്ചേരി പ്രദേശത്തെ പൊതുപ്രവർത്തകർ ഒത്തു ചേർന്ന് ചികിത്സാ സഹായ കമ്മറ്റി രൂപവത്കരിച്ചു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തണമെന്നാണ് ഡോക്ടർമാർ
നിർദ്ദേശിച്ചത്. ഭാര്യയും കുഞ്ഞും ,പ്രായവും രോഗവും കൊണ്ട് കഷ്ടപ്പെടുന്ന അച്ഛനമ്മമാരും അടങ്ങിയ പാവപ്പെട്ട കുടുംബത്തിൻ്റെ ഏക ആശ്രയമാണ് ഈ യുവാവ്.

ഉചിതമായ കരൾ ലഭ്യമാക്കാൻ നല്ല തുക വേണം. കരൾമാറ്റി വെക്കലും തുടർ ചികിത്സയുമടക്കം 60 – ലക്ഷത്തിൽപ്പരം രൂപ കണ്ടെത്തണം. ഈയൊരു ഘട്ടത്തിൽ കുടുംബം നാട്ടുകാരുടെ സഹായം തേടുകയാണ്. നെല്ലിമഠത്തിൽ പ്രകാശൻ ചെയർമാനും ഒതയോത്ത് രഘു കൺവീനറും വലിയാട്ടിൽ രമേശൻ ട്രഷററുമായുള്ള കമ്മിറ്റി പ്രവർത്തനം തുടങ്ങി. സഹായം കേരള ഗ്രാമീണബാങ്ക് മുചുകുന്ന് ശാഖയിലെ
40241101053337-നമ്പർ അക്കൗണ്ടിലേക്കോ (IFSE KLGB0040241), – ഗൂഗിൾ പേ നമ്പർ 9447070891-ലേക്കോ അയക്കാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )