കലയുടെ മാമാങ്കത്തിന് ഇന്ന് അരങ്ങുണരും

കലയുടെ മാമാങ്കത്തിന് ഇന്ന് അരങ്ങുണരും

  • ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് മാസ്റ്റർ ആദികേശ് പി ആണ് ഉദ്ഘാടനം നിർവ്വഹിക്കുക.

കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് അരങ്ങുണരും. രാവിലെ 10 മണിക്ക് സ്റ്റേഡിയം ​ഗ്രൗണ്ടിൽ ഉദ്ഘാടനം നടക്കും. ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് മാസ്റ്റർ ആദികേശ് പി ആണ് ഉദ്ഘാടനം നിർവ്വഹിക്കുക.ഉദ്ഘാടനത്തിന് ശേഷം ഒന്നാം വേദിയിൽ ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാ​ഗത്തിന്റെ തിരുവാതിരക്കളി മത്സരം അരങ്ങേറും. വൊക്കേഷൻ ഹയർസെക്കണ്ടറി സ്കൂളിൽ ഒരുക്കിയ വേദി രണ്ടിൽ രാവിലെ തന്നെ ഹയർസെക്കണ്ടറി വിഭാ​ഗം പരിചമുട്ട് കളി നടക്കും. പഴയ കൃഷ്ണ തിയേറ്ററിലൊരുക്കിയ വേദി ഏഴിലാണ് നാടക മത്സരം അരങ്ങേറുക. ഇന്ന് ഹയർക്കെണ്ടറി വിഭാ​ഗം നാടക മത്സരമാണ് നടക്കുക. 22 വേദികളിലായാണ് മത്സരം നടക്കുന്നത്.

കലോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്നലെ ജി.വി.എച്ച് എസ് എസ്സിൽ വച്ച് രചനാ മത്സരങ്ങളാണ് നടന്നത്. ഫറൂക്ക് ഉപജില്ലയാണ് കൂടുതൽ പോയിന്റുമായി മുന്നിലുള്ളത്. സ്കൂൾ തലത്തിൽ മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളാണ് ലീഡ് ചെയ്യുന്നത്. തൊട്ടുപിന്നിലായി സി.കെ.ജി ചിങ്ങപുരവും, കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുമുണ്ട്.യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ 13000 ഓളം വിദ്യാർത്ഥികൾ 319 മത്സര ഇനങ്ങളിൽ മാറ്റുരയ്ക്കും. അറബി കലോത്സവം, സംസ്കൃതോസവം എന്നിവയും ഇതിൻ്റെ ഭാഗമായി നടക്കുന്നുണ്ട്. ബി. ഇ. എം യു.പി. സ്കൂളിലാണ് മത്സരാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )