
കലാപ്രതിഭകളെ അനുമോദിച്ചു
- അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി: കുടുംബശ്രീ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടിയ കുടുംബശ്രീ പ്രവർത്തകരെ അനുമോദിച്ചു.
ചേമഞ്ചേരി എഫ് എഫ് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ ,സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സന്ധ്യ ഷിബു, അബ്ദുൾ ഹാരിസ് എന്നിവർ സംസാരിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി പി മുരളീധരൻ അനുമോദന ഭാഷണവും നടത്തി. സിഡിഎസ് ചെയർപേഴ്സൺ ആർ.പി.വത്സല സ്വാഗതമാശംസിച്ച ചടങ്ങിന് ഷൈമ നന്ദി പ്രകാശിപ്പിച്ചു.
CATEGORIES News