
കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് നൽകി യുവാക്കൾ
- പയ്യോളി പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണ്ണം കൈമാറി
പയ്യോളി :കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ചു യ യുവാക്കൾക്ക് അനുമോദനം. വടകര കൊയിലാണ്ടി റൂട്ടിൽ ഓടുന്ന കെഎൽ -56- വൈ-1125 നമ്പർ സാരംഗ് ബസ്സിൽ നിന്ന് കിട്ടിയ മൂന്നര പവൻ്റെ സ്വർണ്ണമാലയും, പണവും അടങ്ങിയ പേഴ്സ് ബസ്സിലെ ജീവനക്കാരായ രാജേഷ് കാപ്പിരിക്കാട്ടിൽ, അക്ഷയ് കമ്പിവളപ്പിൽ എന്നിവർ ചേർന്ന് പേഴ്സിൻ്റെ ഉടമസ്ഥയായ ഷീന കൊളാച്ചം എന്ന യാത്രക്കാരിയ്ക്ക് തിരിച്ച് നൽകിയാണ് യുവാക്കൾ നാടിന് മാതൃകയായത്.
പയ്യോളി പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് സാന്നിധ്യത്തിൽ യുവാക്കൾ സ്വർണ്ണം കൈമാറി.
CATEGORIES News