കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു

കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു

  • ആനക്കൂട്ടം രാത്രിയാവുമ്പോൾ മേഖലയിലുടനീളം നാശം വിതക്കുകയാണ്

കോടഞ്ചേരി :മരുതിലാവിലും ചിപ്പിലിത്തോട്ടിലും കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു. വനാതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം രാത്രിയാവുമ്പോൾ മേഖലയിലുടനീളം നാശം വിതക്കുകയാണ് ചെയ്യുന്നത്. നാട്ടുകാർ പറയുന്നത് ചൊവ്വാഴ്ച വൈകീട്ടും പ്രദേശത്ത് ആനയെ കണ്ടിട്ടുണ്ടെന്നാണ്.

തിങ്കളാഴ്ച രാത്രിയിൽ ഇറങ്ങിയ ആനക്കൂട്ടം മരു തിലാവ് മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. കുളത്തിങ്കൽ ജോജിയുടെ ഒട്ടേറെ റബ്ബർ തൈകളും ബെന്നി പനക്കലിന്റെ തെങ്ങുകളും ആന നശിപ്പിച്ചു. കൂടാതെ സണ്ണി പൊള്ളാശ്ശേരി, ജയ്സൺ പൊള്ളാശ്ശേ രി, സെലിൻ ഇടിയാംകുന്നേൽ, രാജു ഇടിയാംകുന്നേൽ എന്നിവരുടെ വീട്ടുമുറ്റത്ത് കഴിഞ്ഞദിവസം ആനകളെത്തിയിരുന്നു.ഈ മേഖലയിലും ഒട്ടേറെ കർഷകരുടെ കൃഷികൾ കാട്ടാന നശിപ്പിച്ചു. പകൽ സമയങ്ങളിലും കൃഷിയിടങ്ങളിൽ ഇറങ്ങാൻ പേടിക്കേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )