
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്
- കാലിന്റെ രണ്ട് വിരലുകൾ പൊട്ടുകയും ഞരമ്പിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു
പേരാമ്പ്ര: കാട്ടുപന്നിയുടെ അക്രമണത്തിൽ മൂലാട് സ്വദേശി മാതേടത്തു സുധാകരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. കാലിന്റെ രണ്ട് വിരലുകൾ പൊട്ടുകയും ഞരമ്പിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു പന്നിയുടെ ആക്രമണമുണ്ടായത്. സുധാകരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
CATEGORIES News