കാന്തശക്തി ഉപയോഗിച്ച് ഓടിക്കുന്ന ലോകത്തിലെ ഏറ്റവുംവേഗം കൂടിയ മാഗ്ലേവ് ട്രെയിൻ അവതരിപ്പിച്ച് ചൈന

കാന്തശക്തി ഉപയോഗിച്ച് ഓടിക്കുന്ന ലോകത്തിലെ ഏറ്റവുംവേഗം കൂടിയ മാഗ്ലേവ് ട്രെയിൻ അവതരിപ്പിച്ച് ചൈന

  • മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിലോടുന്ന ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി

ബെയ്ജിങ്:കാന്തശക്തി ഉപയോഗിച്ച് ഓടിക്കുന്ന ലോകത്തിലെ ഏറ്റവും വേഗം കൂടിയ മാഗ്ലേവ് ട്രെയിൻ അവതരിപ്പിച്ച് ചൈന. മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിലോടുന്ന ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. കേവലം 2 സെക്കൻഡുകൾക്കുള്ളിൽ ട്രെയിൻ ഈ വേഗം കൈവരിക്കുമെന്നതാണ് പ്രത്യേകത. ചൈനയുടെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞ രാണ് മാഗ്ലേവ് ട്രെയിനിന് പിന്നിൽ പ്രവർത്തിച്ചത്. കാന്തശക്തി ഉപയോഗിച്ച് മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിലോടുന്ന മാഗ്ലേവ് ട്രെയിനും ചൈന അവതരിപ്പിച്ചിരുന്നു.

പരമ്പരാഗത രീതിയിൽ റെയിൽ പാളത്തിലൂടെ ചക്രം ഉപയോഗിച്ചല്ല ഇവ സഞ്ചരിക്കുക. പകരം മാഗ്നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിൽ ഓടുന്നതിനാൽ കരയിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ വാഹനമായി ഇതിനെ കണക്കാക്കുന്നു. 2 മുതൽ 10 വരെ കമ്പാർട്ട്മെന്റ്കൾ ഇതിൽ ഉണ്ടാകും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )