കാപ്പാട് കടലാക്രമണത്തിൽ തകർന്നറോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല

കാപ്പാട് കടലാക്രമണത്തിൽ തകർന്നറോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല

  • മഴ ക്കാലത്തിന് മുൻപെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല.

കൊയിലാണ്ടി : കാപ്പാട് ഭാഗത്തുനിന്നും കൊയിലാണ്ടി ഹാർബറിലേക്ക് എത്താൻ മത്സ്യത്തൊഴിലാളികളും മറ്റ് യാത്രക്കാരും അനുഭവിക്കുന്ന പ്രയാസം അതികഠിനം. ഹാർബർ മുതൽ കാപ്പാട് തുവ്വപ്പാറ വരെ റോഡിലുടനീളം കുഴികളാണ്.

തുവ്വപ്പാറയ്ക്ക് സമീപവും പൊയിൽക്കാവ് ഭാഗത്തും കടലാക്രമണത്തിൽ തകർന്നറോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല. കാറും, ഇരുചക്രവാഹനങ്ങളും ഇതുവഴി പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. മഴ ക്കാലത്തിന് മുൻപെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല.

വിനോദസഞ്ചാരകേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ച് കൊയിലാണ്ടി ഹാർബറിലേക്കുമുള്ള പാതയാണ് തകർന്നു കിടക്കുന്നത്. കാപ്പാട് തുവ്വപ്പാറയ്ക്ക് സമീപം ഒരു കാർ കടന്നു പോകാനുള്ള വഴി മാത്രമാണുള്ളത്. ഇവിടെ റോഡ് മുക്കാൽ ഭാഗത്തോളം കടലെടുത്തിരിക്കുകയാണ്

തുവ്വപ്പാറ മുതൽ പൊയിൽക്കാവ് ബീച്ചുവരെയും സമാനസ്ഥിതിയാണ്. കടലാക്രമണത്തെ തുടർന്ന് നാല് വർഷത്തിലേറെയായി തീര പാത തകർന്ന് കിടപ്പാണ്.

കടലാക്രമണത്തിൽ തകർന്ന കടൽഭിത്തി പുനർ നിർമിച്ചെങ്കിൽ മാത്രമേ റോഡ് നന്നാക്കുന്നത് കൊണ്ട് പ്രയോജനം കിട്ടുകയുള്ളൂവെന്നാണ് റോഡ് ഗതാഗതയോഗ്യമാക്കേണ്ടതിന്റെ ചുമതലയുള്ള ഹാർബർ എൻജിനിയറിങ് വകുപ്പ് അധികൃതർ പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )