
കാപ്പാട് ഗവ:മാപ്പിള യുപി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം
- വയനാടിന് വേണ്ടി 5 സെൻറ് സ്ഥലം നൽകിയ യൂസഫ് കാപ്പാടിനെയും വിമുക്ത ഭടൻ അജയകുമാറിനെയും ആദരിച്ചു
കൊയിലാണ്ടി:കാപ്പാട് ഗവ:മാപ്പിള യുപി സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ടി. ഷിജു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെച്ചു വയനാടിന് വേണ്ടി 5 സെൻറ് സ്ഥലം നൽകിയ യൂസഫ് കാപ്പാടിനെയും, വിമുക്ത ഭടൻ അജയകുമാറിനെയും വാർഡ് മെമ്പർ വി. ഷരിഫ് ആദരിച്ചു . ഹെഡ്മാസ്റ്റർ പി. പി സതീഷ് കുമാർ, റസാഖ് കെ ഇസ്റത്ത്, രാജശ്രീ കെ.ബി,അർജുൻ കൃഷ്ണ,നിമ ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News