കാപ്പാട് റോഡ് നവീകരണത്തിന് 6 കോടി രൂപയുടെ ഭരണാനുമതി- റോഷി അഗസ്റ്റിൻ

കാപ്പാട് റോഡ് നവീകരണത്തിന് 6 കോടി രൂപയുടെ ഭരണാനുമതി- റോഷി അഗസ്റ്റിൻ

  • റോഡിന്റെ ദുരവസ്ഥയെണ്ണി പറഞ്ഞ് എംഎൽഎ

തിരുവനന്തപുരം:കാപ്പാട് റോഡ് നവീകരണത്തിന് 6കോടി രൂപയുടെ ഭരണാനുമതി നൽകുമെന്ന് റോഷി അഗസ്റ്റിൻ.കാപ്പാട് കടൽത്തീരത്തെ റോഡുകളുടെ അവസ്ഥയെക്കുറിച്ച് സഭയിൽ വിവരിച്ച കാനത്തിൽ ജമീലയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി .

2021ലെ കടൽക്ഷോപത്തിൽ നശിച്ച റോഡ് ഇപ്പോൾ നാട്ടുകാർക്കും ടൂറിസം മേഖലയ്ക്കും വലിയ ബുദ്ധിമുട്ട് ആകുന്നുണ്ടെന്നും, നടക്കാനും വാഹനയാത്രയ്ക്കും കഴിയാത്ത അവസ്ഥയാണ് റോഡിന് ഉള്ളതെന്നും കാനത്തിൽ ജമീല പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന കടൽക്ഷോപത്തിൽ വലിയ തോതിൽ റോഡ് ഗതാഗതയോഗ്യമല്ലാതെ മാറിയിരിക്കുകയാണെന്നും. മത്സ്യതൊഴിലാളികൾക്ക് ഹാർബറുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണെന്നും എംഎൽഎ പറഞ്ഞു.2021ൽ ഹോട്സ്സ്പോട് ആയിട്ടുള്ള കാപ്പാട് എൻ സിസിആർ ശാസ്ത്രീയമായി പഠനം നടത്തി ഡിസൈൻ തയ്യാറാക്കി കഴിഞ്ഞെങ്കിലും ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇത്തവണയുണ്ടായ കടലാക്രമണം ഭീകരമായി കാപ്പാടിനെ ബാധിച്ചിട്ടുണ്ടെന്നും പരിഹാരം പെട്ടന്ന് തന്നെ കാണണമെന്ന് കാനത്തിൽ ജമീല സഭയിൽ ഉന്നയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )