കായിക താരങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തു

കായിക താരങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തു

  • സൈലം കോഡിനേറ്റർ അനൂപ് മുൻ റവന്യൂ ജില്ല സെക്രട്ടറി സുബൈർ.ടി.എംന് ജേഴ്‌സി നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി :സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ആലപ്പുഴ ഹരിപ്പാട് വെച്ച് നടത്തുന്ന സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ കൊയിലാണ്ടിയിൽ നിന്ന് പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സൈലം ജേഴ്‌സി വിതരണം ചെയ്തു. സൈലം കോഡിനേറ്റർ അനൂപ് മുൻ റവന്യൂ ജില്ല സെക്രട്ടറി സുബൈർ. ടി.എംന് ജേഴ്‌സി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സർവീസസ് ഫുട്ബോൾ താരം കണാരൻ നടുക്കണ്ടി, ശ്രീലാൽ പെരുവട്ടൂർ, സൗമിനി മോഹൻദാസ്, രവീന്ദ്രൻ വി,ഷിംന,ഹരിനാരായണൻ, മുസ്തഫ മന്നത്ത്, ബൈജേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചുനവീന ബിജു ( സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ ജില്ലാ വൈസ് പ്രസിഡണ്ട് ) നന്ദി പ്രകടിപ്പിച്ചു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )