കാലവർഷം അരികെ; പുഴയോര നിവാസികൾ ആശങ്കയിൽ

കാലവർഷം അരികെ; പുഴയോര നിവാസികൾ ആശങ്കയിൽ

  • പുഴയിൽ പലയിടത്തും വൻ മരങ്ങൾ ഒഴുകി എത്തിയും കടപുഴകി വീണും പുഴ നികന്നു പോയ നിലയിലാണ്.

കുന്നമംഗലം: ദിവസങ്ങൾക്കകം കാലവർഷം തുടങ്ങും എന്ന പ്രവചനങ്ങൾക്കിടയിലും പൂനൂർ പുഴയിൽ ഒഴുക്കിന് തടസ്സമായി പുഴയിലേക്ക് തള്ളി നിൽക്കുന്ന മരങ്ങളും കുറ്റിക്കാടും ഇത്തവണയും നീക്കം ചെയ്യാത്തത് പുഴയോര നിവാസികളെയും പ്രളയ ബാധിത മേഖലയിലെ താമസക്കാരെയും ആശങ്കയിലാക്കുന്നു. നേരത്തെ ജില്ലാ പഞ്ചായത്ത്, പുഴ സംരക്ഷണ സമിതി, റസിഡന്റ്സ് അസോസിയേഷൻ, നാട്ടുകാരുടെ കൂട്ടായ്‌മ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ പുഴയിൽ പലയിടത്തും ശുചീകരണം നടത്തിയെങ്കിലും പുഴ ഒഴുകി എത്തി ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതം ഉണ്ടാക്കുന്ന ഭാഗങ്ങളിൽ കാര്യമായ ശുചീകരണം
നടന്നിട്ടില്ല.

പുഴയിൽ പലയിടത്തും വൻ മരങ്ങൾ ഒഴുകി എത്തിയും കടപുഴകി വീണും പുഴ നികന്നു പോയ നിലയിലാണ്.
വലിയ മെഷിനറികളുടെയും മറ്റും സഹായത്തോടെ ദിവസങ്ങൾ എടുത്താൽ മാത്രമേ ഇവ പൂർണമായി നീക്കം ചെയ്യാൻ കഴിയൂ എന്നിരിക്കെ ഇത്തവണയും മഴ കനത്തു പെയ്‌താൽ പുഴവെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകി പ്രളയ ദുരിതത്തിന് കാരണമായേക്കാം എന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )