കാവുവട്ടം യുപി സ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു

കാവുവട്ടം യുപി സ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു

  • വിവിധ മേളകളിൽ സ്കൂളിന്റെ അഭിമാനമായി മാറിയ വിദ്യാർഥികളെ അനുമോദിച്ചു

കൊയിലാണ്ടി:കാവുംവട്ടം യുപി സ്‌കൂളിൽ മികവുത്സവം സംഘടിപ്പിച്ചു. സ്‌കൂളിൻ്റെ അഭിമാനമായിമാറി ഉപജില്ല, ജില്ലാ മേളകളിൽ വിജയിച്ച പ്രതിഭകൾക്കുള്ള അനുമോദനവും നാടൻ പാട്ട് രംഗത്തെ അതുല്യ പ്രതിഭയും നാടിൻ്റെ അഭിമാനവുമായ ഓടപ്പുഴ പുരസ്‌കാര ജേതാവ് സജീവൻ കുതിരക്കുടയ്ക്കുള്ള ആദരവും മികവുത്സവത്തിന്റെ ഭാഗമായി നടന്നു.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ സ്കൂ‌ൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് നടന്നത്. സജീവൻ കുതിരക്കുടയെ കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് റണ്ണറപ്പ്, ഗണിതമേള സെക്കൻ്റ് റണ്ണറപ്പ്, പ്രവൃത്തി പരിചയമേളയിൽ സെക്കന്റ് റണ്ണറപ്പ്, സ്‌കൂൾ കലാമേളയിൽ ഓവറോൾ സെക്കന്റ് റണ്ണറപ്പ് എന്നീ വിജയങ്ങൾ കൈവരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കുട്ടികളെ വർണ്ണാഭമായ വേദിയിൽ സുധ കിഴക്കേപ്പാട്ട് സർട്ടിഫിക്കറ്റ് മൊമെന്റോ എന്നിവ നൽകി അനുമോദിച്ചു.ചടങ്ങിൽ ഉപജില്ല ജില്ലാ മേളകളിൽ നൃത്ത വിഭാഗത്തിൽ കുട്ടികൾക്ക് മികച്ച പരിശീനം നൽകി വിജയം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച നിർമ്മല ടീച്ചർ സ്‌കൂളിന്റെ ആദരവേറ്റുവാങ്ങി.

മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിര ടീച്ചർ ചടങ്ങിൽ അധ്യക്ഷ വഹിച്ചു. പിടിഎ പ്രസിഡന്റ് സബീഷ്, പിടിഎ വൈസ് പ്രസിഡന്റ് ദിനേശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ കാവുംവട്ടം യുപി സ്‌കൂൾ പ്രധാനധ്യാപകൻ പ്രതീഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജീന ജി.പി നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )