കാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് കെ എസ് ആർ ടി സി

കാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് കെ എസ് ആർ ടി സി

  • സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആർടിസി വ്യക്തമാക്കി

തിരുവനന്തപുരം: കാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി. സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആർടിസി വ്യക്തമാക്കി. സോഫ്റ്റ്വെയർ അപ്ഡേറ്റ് മൂലം കാർഡ് വിതരണത്തിൽ കാലതാമസം ഉണ്ടായി. സാങ്കേതിക പ്രശ്നം പരിഹരിച്ചതോടെ പുതിയ കാർഡ് വിതരണം പുനരാരംഭിച്ചു.

നിലവിലെ സാധുവായ കാർഡുകൾ ഉപയോഗിച്ചുള്ള സൗജന്യ യാത്ര തുടരുന്നുണ്ട്.പ്രചരിക്കുന്നത് സ്ഥിരീകരിക്കാത്ത വിവരങ്ങളാണെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നുമാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )