
കാർഷിക പദ്ധതിയുമായി ഏറാമല സഹകരണ ബാങ്ക്
- അംഗങ്ങൾക്ക് ഈ വർഷവും 25 ശതമാനം ലാഭവിഹിതം നൽകും
ഓർക്കാട്ടേരി: നാളികേരക്കർഷകരെ സംരക്ഷിക്കാൻ കാർഷികപദ്ധതിക്ക് ഏറാമല സഹകരണ ബാങ്ക് തുടക്കം കുറിക്കുമെന്ന് ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ ബാങ്കിന്റെ വാർഷികപൊതുയോഗത്തിൽ പ്രഖ്യാപിച്ചു.
അംഗങ്ങൾക്ക് ഈ വർഷവും 25 ശതമാനം ലാഭവിഹിതം നൽകും.
ജനറൽമാനേജർ ടി.കെ. വി നോദൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി.കെ. കുഞ്ഞിക്കണ്ണൻ, ഡയറക്ടർമാരായ പി. ചന്ദ്രൻ, കെ.കെ. ദിവാകരൻ, എം. സുനി, എ.കെ. സിന്ധു, കെ.കെ. നാണു, പി.കെ. നാണു, കെ.കെ. ബാബു, എം. നാണു, എൻ. ഉദയകുമാർ, ടി.എസ്. സുമിത, കെ.കെ. സുജിത, ഒ. മഹേഷ്കുമാർ എന്നിവർ സംസാരിച്ചു.
CATEGORIES News