
കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ് ഇടിഞ്ഞു താഴ്ന്നു
- കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന നിരന്ന പാറയിലെ 70-ഓളം കു ടുംബങ്ങൾ ഉണ്ട്
കോടഞ്ചേരി: പമ്പ് ഹൗസ് ഇടിഞ്ഞുതാഴ്ന്നു. കനത്തമഴയിൽ കോടഞ്ചേരി നിരന്നപാറ വരി ക്കോട്ടൂർ കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ് ആണ് ഇടിഞ്ഞു താഴുന്നത്. ഈ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന നിരന്ന പാറയിലെ 70-ഓളം കു ടുംബങ്ങൾ ഉണ്ട്.
കിണറിന്റെ പണിപൂർത്തീകരിക്കാൻ പഞ്ചായത്ത് അനുവദിച്ച മൂന്നുലക്ഷം രൂപകൊണ്ട് നിർമാണം തുടങ്ങിയിരുന്നു, എന്നാൽ കരാറുകാരൻ പണി ഉപേക്ഷിച്ചു പോയെന്ന് ഉപഭോക്തൃപദ്ധതി പ്രസിഡൻ്റ് മനോജ് ജോസഫ് പറയുന്നു.ഇത് ഉടൻ പരിഹരിക്കണമെന്നും കുടിവെള്ള പദ്ധതി കാര്യക്ഷമമാക്കണമെന്നും ആണ് ഉപഭോക്താക്കൾ ആവശ്യപെടുന്നത്.
CATEGORIES News