
കുട്ടികളുടെ അവകാശങ്ങൾ ഉന്നയിച്ച് ബാലസംഘം ആനക്കുളം മേഖല സമ്മേളനം
- 10 യൂണിറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറോളം പ്രതിനിധികൾ പങ്കെടുത്തു
ആനക്കുളം: കുട്ടികളുടെ അവകാശങ്ങൾ ഉയർത്തി ബാലസംഘം ആനക്കുളം മേഖല സമ്മേളനം സമാപിച്ചു. മരളൂരിൽ വെച്ച് നടന്ന സമ്മേളനം ജില്ലാ കമ്മറ്റിയംഗം ദിൽജിത്ത് ഉദ്ഘാടനം ചെയ്തു. 10 യൂണിറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറോളം പ്രതിനിധികൾ പങ്കെടുത്തു. പരിപാടിയ്ക്ക് അജിത്ത് സ്വാഗതം പറഞ്ഞു.

സെക്രട്ടറിയായി അനുനന്ദയെയും പ്രസിഡൻ്റായി നയനസുന്ദറിനെയും തിരഞ്ഞെടുത്തു. ജോ : സെക്രട്ടറിയായി ദിയ, നീലാംബര വൈസ് : പ്രസിഡന്റായി സാന്ദ്രിമ , ആത്മിക, എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ മേഖല കൺവീനറായി വിജിത്ത് കുമാർ , ജോ : കൺവീനറായി രമേശൻ മാസ്റ്റർ, അക്കാദമിക്ക് കൺവീനറായി രാജീവൻ കെ.കെ കോർഡിനേറ്ററായി രശ്മി ദേവി എന്നിവരെ തിരഞ്ഞെടുത്തു.മയൂഖ നന്ദി രേഖപെടുത്തി .
CATEGORIES News