കുന്ന്യോറ മലയിൽ ടണൽ നിർമ്മിക്കണം- കോൺഗ്രസ്റ്റ്

കുന്ന്യോറ മലയിൽ ടണൽ നിർമ്മിക്കണം- കോൺഗ്രസ്റ്റ്

  • മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പുതിയ ബൈപ്പാസിൽ കുന്ന്യോറ മല ഭാഗത്ത് കുന്നിടിഞ്ഞ് ജന ജീവിതം ഭീഷണിയിലായ സാഹചര്യത്തിൽ അപകടാവസ്ഥ ഒഴിവാക്കി പ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ടണൽ നിർമ്മിക്കണമെന്ന് 15ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

ബൈപാസിന്റെ ഡി.പി.ആർ ലഭിച്ചിട്ടും യാതൊരുവിധ പഠനമോ ഇടപെടലോ നടത്താതെ റിപ്പോർട്ട് പൂഴ്ത്തിവെച്ച നഗരസഭയുടെ ക്രൂരതയാണ്‌ കുന്ന്യോറ മലയിലും പന്തലായനിയിലും മണമൽ ഭാഗത്തും ജനം അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമെന്ന് യോഗം ചൂണ്ടിക്കാണിച്ചു.

മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ ഉദ്ഘാടനം ചെയ്തു. കമ്മറ്റി ചെയർമാൻ ടി.പി. കൃഷ്ണൻ, സേവാദൾ ദേശീയ കോർഡിനേറ്റർ വേണുഗോപാലൻ പി.വി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വാസുദേവൻ സി.കെ അധ്യക്ഷത വഹിച്ചു. എം.എം. ശ്രീധരൻ, പ്രദീപൻ സി.കെ, പ്രേമകുമാരി എസ്.കെ, ശരത്ത് ചന്ദ്രൻ, ജാനറ്റ് പാത്താരി, കല്യാണകൃഷ്ണൻ, ലിനീഷ്, രമണി വായനാരി, ബാലൻ എൻ കെ, വിജയൻ കെ.കെ. എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )