
കുറഞ്ഞ ശമ്പളം 18,000ത്തിൽ ഒറ്റയടിക്ക് 69,000 രൂപയിലേക്ക് ഉയരും; എട്ടാം ശമ്പള കമ്മീഷൻ നിർണായക വിവരങ്ങൾ
- നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി ഇത് സംബന്ധിച്ച അന്തിമ മെമ്മോറാണ്ടം സമർപ്പിച്ചു
ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള എട്ടാം ശമ്പള കമ്മീഷന്റെ നിർണ്ണായക ശുപാർശകൾ പുറത്തുവന്നു. നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി ഇത് സംബന്ധിച്ച അന്തിമ മെമ്മോറാണ്ടം സമർപ്പിച്ചു. 2026 ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നാണ് ആവശ്യം.
നിലവിൽ 18,000 രൂപയായ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. ശമ്പള നിർണ്ണയത്തിനായി 3.83 ഫിറ്റ്മെന്റ് ഫാക്ടർ ഉപയോഗിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, വാർഷിക ശമ്പള വർദ്ധനവ് നിലവിലെ നിരക്കിൽ നിന്നും ആറ് ശതമാനമായി ഉയർത്തണമെന്നും ആവശ്യമുണ്ട്.
CATEGORIES News
TAGS newdelhi
