കുറ്റ്യാടി പുഴയിൽ സ്രാവെത്തി

കുറ്റ്യാടി പുഴയിൽ സ്രാവെത്തി

  • പുഴയിൽ കടൽവെള്ളം കയറുന്നതാണ് കാരണമെന്ന് നാട്ടുകാർ

കുറ്റ്യാടി: കുറ്റ്യാടി പുഴയിൽനിന്ന് കടലിൽ മാത്രം വസിക്കുന്ന സ്രാ വിനെ പിടികൂടി. കുറ്റ്യാടി പുഴയിൽ തെക്കാൾ കടവിൽ നിന്നാണ് അഞ്ച്കിലോ തൂക്കമുള്ള സ്രാവ് വലയിൽ കുടുങ്ങിയത്. ഒ.ടി. കുഞ്ഞബ്ദുല്ല, പാലേരി ഷൈജു എന്നിവരുടെ വലയിൽ വെളുപ്പിനാണ് സ്രാവ് കുടങ്ങിയത്. രക്ഷപ്പൊടാനുള്ള വെപ്രാളത്തിൽ വലയുടെ കുറെ ഭാഗം മീൻ നശിപ്പിച്ചു.

പിന്നീട് കുറ്റ്യാടി മത്സ്യമാർക്കറ്റിൽ വിൽപന നടത്തി. ഏതാനും വർഷം മുമ്പ് കുറ്റ്യാടി പുഴയിൽ തോട്ടത്താങ്കണ്ടി കടവിൽ തിരണ്ടിയെ കിട്ടി യിരുന്നു. പുഴയിൽനിന്ന് സ്രാവിനെ പിടികൂടിയ സംഭവം പുഴയിൽ കടൽവെള്ളം കയറുന്നതിന്റെ സൂചനയാണെന്ന് തീരദേശ വാസികളിൽ ആശങ്കയുണർത്തുന്നതായി നാട്ടുകാർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )