കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു

  • മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്

കൊയിലാണ്ടി: കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു. ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

പരേതരായ ബാലുവിൻ്റെയും, കനകയുടെയും മകനാണ്. ഭാര്യ. ഗോപിക. മക്കൾ:തൻവി, തനിഷ്ക. സഹോദരങ്ങൾ: ബബീഷ്, ബിന്ദു, സിന്ധു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )