മരുന്നുകളുടെ സുരക്ഷിത ഉപയോഗത്തിന് രോഗികൾക്ക് ബോധവൽക്കരണം

മരുന്നുകളുടെ സുരക്ഷിത ഉപയോഗത്തിന് രോഗികൾക്ക് ബോധവൽക്കരണം

ഫാർമസി വാരാഘോഷത്തിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്തു

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്, ഫാർമസ്യൂട്ടിക്കൽ സയൻസസ് വിഭാഗത്തിലെ സ്ഫീറെ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഫാർമസി വാരാഘോഷത്തിന്റെ ഭാഗമായി 2026 നവംബർ 16-ന് മെഡിക്കൽ കോളേജിലെ രോഗികൾക്കായി മരുന്നുകളുടെ ശരിയായ ഉപയോഗം സംബന്ധിച്ച ബോധവൽക്കരണ പരിപാടിയും ലഘുലേഖ വിതരണവും നടത്തി.മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിലും സമയത്തും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം, മരുന്നുകളുടെ അനാവശ്യ പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ, മരുന്നുകളുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനുള്ള ശരിയായ രീതികൾ എന്നിവയെക്കുറിച്ച് രോഗികൾക്ക് അവബോധം നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

കോളേജ് പ്രിൻസിപ്പൽ ഡോ. സജീത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ജയകൃഷ്ണൻ എസ്.എസ്. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ തന്റെ ഉദ്ഘാടന സന്ദേശത്തിൽ രോഗീപരിചരണത്തിൽ ഫാർമസിസ്റ്റുകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചും മരുന്നുകളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിൽ ഫാർമസിസ്റ്റുകളുടെ രോഗി കൗൺസിലിംഗിനുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.ഫാർമസ്യൂട്ടിക്കൽ സയൻസസ് വിഭാഗം സ്റ്റാഫ് അഡ്വൈസർ ഡോ. ജിജിത്ത് യു.എസ്., മയൂഖ സുരേഷ് ബാബു, സ്ഫിറ യൂണിയൻ ചെയർമാൻ, സഫന ഷെറിൻ, ശിവദാ.വി, ഫാത്തിമ ന്ഹിമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രോഗികൾക്ക് മരുന്നുകളെക്കുറിച്ചുള്ള ശരിയായ അറിവ് പകർന്നുനൽകുന്നതിലൂടെ മരുന്നുകളുടെ തെറ്റായ ഉപയോഗം, അനാവശ്യ പാർശ്വഫലങ്ങൾ എന്നിവ കുറയ്ക്കാനും സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാനും ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.സമൂഹാരോഗ്യ സംരക്ഷണത്തിൽ ഫാർമസിസ്റ്റുകളുടെ സാമൂഹിക ഉത്തരവാദിത്തവും രോഗികേന്ദ്രീകൃത സേവനത്തിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്നതായിരുന്നു ഈ പരിപാടി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )