കെ എം കെ വെള്ളയിൽമാപ്പിള കലാരൂപത്തിന് ജീവൻ നൽകിയ ഗായകൻ

കെ എം കെ വെള്ളയിൽമാപ്പിള കലാരൂപത്തിന് ജീവൻ നൽകിയ ഗായകൻ

  • ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊടക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി നെല്ലിയോട്ട് ബഷീർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

മലപ്പുറം: മാപ്പിള കലാരൂപത്തിന് ജീവൻ നൽകിയ ഗായകനായിരുന്നു പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന കെ എം കെ വെള്ളയിൽ എന്ന് മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി വി പി നിസാർ.കെ എം കെ വെള്ളയിലിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓൾ കേരള മാപ്പിള സംഗീത അക്കാദമി ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിച്ച അനുസ്മണ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊടക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി നെല്ലിയോട്ട് ബഷീർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.


ചടങ്ങിൽ ജില്ലയിൽ നിന്നും സംസ്ഥാന ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ട അക്രം ചുണ്ടയിൽ ,കോട്ടക്കൽ മുരളി, തുടങ്ങിയവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ടി എം സലീം കോഴിക്കോട്, ഷാജഹാൻ ചീരങ്ങൻ, അബ്ദുൽ ലത്തീഫ് പാറമ്മൽ ,സമീർ വാളൻ, ശംസു കോട്ടക്കൽ ,എ കെ എം എസ് എ വനിതാ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി റഹിയാന ബീഗം ,ശബീർ വടക്കാങ്ങര, സുരേഷ് മാസ്റ്റർ, അൻവർ ടൈറ്റാനിയം, തുടങ്ങിയവർ പ്രസംഗിച്ചു.
പൂക്കോട്ടൂർ ഇശൽ മ്യൂസിക് ക്ലബിൻ്റെ ഗായകർ ഒരുക്കിയ ഇശൽ വിരുന്നും അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )