
ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നൽകുന്ന പദ്ധതി അവസാനിപ്പിച്ച് ബവ്കോ
- പ്ലാസ്റ്റിക് നിർമാർജനത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ബവ്കോ വേണ്ടെന്നു വയ്ക്കുന്നത്
തിരുവനന്തപുരം: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നൽകുന്ന പദ്ധതി അവസാനിപ്പിച്ച് ബവ്കോ. വ്യാഴാഴ്ച മുതൽ പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചതായി ബവ്കോ അറിയിച്ചു. പദ്ധതിക്കു കീഴിൽ ഇതിനകം വിറ്റഴിച്ച പ്ലാസ്റ്റിക് കുപ്പികൾ 20 വരെ ഉപഭോക്താക്കൾക്കു തിരിച്ചേൽപ്പിക്കാം. അതിനുശേഷം ഒരു കാരണവശാലും ഒഴിഞ്ഞ മദ്യകുപ്പികൾ സ്വീകരിക്കുകയോ റീഫണ്ട് തുക നൽകുകയോ ചെയ്യില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടിസ് പ്രദർശിപ്പിക്കും.
പ്ലാസ്റ്റിക് കുപ്പികൾ പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കുന്നതായി കുടുംശ്രീ, ശുചിത്വമിഷൻ വഴി നിയോഗിച്ചിട്ടുള്ള ജീവനക്കാരെ 20 നുശേഷം പിൻവലിക്കാൻ കുടുംബശ്രീ മിഷനും ശുചിത്വ മിഷനും റിജിയനൽ മാനേജർമാർ ഔദ്യോഗിക അറിയിപ്പ് നൽകാനും നിർദേശിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് നിർമാർജനത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ബവ്കോ വേണ്ടെന്നു വയ്ക്കുന്നത്. 2025 സെപ്റ്റംബർ 10 മുതൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത 10 വീതം ചില്ലറ വില്പനശാലകളിലാണ് പരീക്ഷണാടിസ്‌ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്. എന്നാൽ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും നേരിടുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ പദ്ധതി അവസാനിപ്പിക്കുകയാണെന്ന് ബവ്കോ അറിയിച്ചു.
