
കെ.കരുണാകരന്റെ 106-ാം ജന്മദിനം ആചരിച്ചു
- പൂക്കാട് അങ്ങാടിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
ചേമഞ്ചേരി:- ലീഡർ കെ.കരുണാകരന്റെ 106ാം ജന്മ ദിനത്തിൽ ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂക്കാട് അങ്ങാടിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
മണ്ഡലം പ്രസിഡണ്ട് ഷബീർ എളവനക്കണ്ടി, ആർജിപിആർഎസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, ഉണ്ണികൃഷ്ണൻ പൂക്കാട്, കെ.കെ ഫാറൂഖ്, സി.സത്യൻ മാസ്റ്റർ, അക്ബർ കമ്പിവളപ്പിൽ , കെ.വി രാജൻ, മണികണ്ഠൻ മേലേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.