
കെ ടെറ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ക്യൂറേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്യുന്നതിന് നിയമോപദേശം തേടുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്
- സുപ്രീം കോടതിയിൽ സർക്കാർ ഫയൽ ചെയ്ത റിവ്യൂ പെറ്റീഷൻ തള്ളിയ സാഹചര്യത്തിൽ അധ്യാപകരുടെ ആശങ്ക കണക്കിലെടുത്തിലാണ് സർക്കാർ നീക്കം.
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ക്യൂറേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്യുന്നതിന് നിയമോപദേശം തേടുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്. സുപ്രീം കോടതിയിൽ സർക്കാർ ഫയൽ ചെയ്ത റിവ്യൂ പെറ്റീഷൻ തള്ളിയ സാഹചര്യത്തിൽ അധ്യാപകരുടെ ആശങ്ക കണക്കിലെടുത്തിലാണ് സർക്കാർ നീക്കം.

നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചതായി മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു
CATEGORIES News
