കെ ടെറ്റ് ഇല്ലാത്ത ഭാഷാ ന്യൂനപക്ഷ സ്കൂളിലെ അധ്യാപികയുടെ എച്ച്.എം നിയമനത്തിന് അംഗീകാരം നൽകിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ്

കെ ടെറ്റ് ഇല്ലാത്ത ഭാഷാ ന്യൂനപക്ഷ സ്കൂളിലെ അധ്യാപികയുടെ എച്ച്.എം നിയമനത്തിന് അംഗീകാരം നൽകിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ്

  • എല്ലാ ന്യൂനപക്ഷ സ്ഥാപനങ്ങളും ആയുധമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ആരോപിച്ചു

തിരുവനന്തപുരം: കെ ടെറ്റ് ഇല്ലാത്ത ഭാഷാ ന്യൂനപക്ഷ സ്കൂളിലെ അധ്യാപികയുടെ എച്ച്.എം നിയമനത്തിന് അംഗീകാരം നൽകിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ്. ഉത്തരവ് എല്ലാ ന്യൂനപക്ഷ സ്ഥാപനങ്ങളും ആയുധമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ആരോപിച്ചു.ന്യൂനപക്ഷ അവകാശത്തെ തെറ്റായി ഉപയോഗിക്കാൻ സർക്കാർ ഉത്തരവ് കാരണമാകുമെന്ന ആശങ്കയുണ്ട്. ഉത്തരവ് പിൻവലിക്കണമെന്നും ദുൽഖിഫിൽ ആവശ്യപ്പെട്ടു. അതേസമയം 50 വയസ് കഴിഞ്ഞ അധ്യാപികക്ക് കോടതി ഉത്തരവ് കൂടി പരിഗണിച്ചാണ് ഇളവ് നൽകിയതെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു.

കാസർകോട് ജില്ലയിലെ കുന്താർ എ.യു.പി സ്കൂളിലെ ദാക്ഷായിണി എന്ന അധ്യാപികയ്ക്ക് കെ.ടെറ്റ് ഇല്ലാതെ തന്നെ ഹെഡ്മിസ്ട്രസ് ആയി നിയമന അംഗീകാരം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. 50 വയസ് കഴിഞ്ഞ അധ്യാപികയാണെന്നതും ഭാഷാ ന്യൂനപക്ഷ സ്കൂളുകളിലെ ഇളവുകൾ സംബന്ധിച്ച കോടതി പരാമർശങ്ങൾ പരിഗണിച്ചുമാണ് ഈ ഇളവ് നൽകിയതെന്ന് വകുപ്പ് വ്യക്തമാക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )