
കേരളം ആർക്കൊപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
- എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്
തിരുവനന്തപുരം : തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളം ആർക്കൊപ്പമെന്ന സൂചന നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. ഇന്ന് വൈകിട്ട് 6:30 മുതൽ വിവിധ ന്യൂസ് ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. നേരിയ ഭൂരിപക്ഷത്തിലായാലും കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന ഉറപ്പിലാണ് എൽ ഡി എഫ്. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം ഭരണമാറ്റം ഉണ്ടാകുമെന്നതിൽ യു ഡി എഫ് ഉറച്ച് നിൽക്കുകയാണ്. 85-ൽ അധികം സീറ്റുകൾ നേടി തങ്ങൾക്ക് ഭരണം ലഭിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഉള്ളവർ അവകാശപ്പെടുന്നത്. അതേസമയം ഒന്നിലധികം സീറ്റുകൾ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.
CATEGORIES News
