
കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
- പത്ത് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനൊടുവിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് നാലിന് എംഎൽഎമാരുടെ യോഗം ചേർന്ന് ഔദ്യോഗകമായി തെരഞ്ഞെടുക്കും. ഇന്ന് തന്നെ ഗവർണറെ കാണും. യുഡിഎഫ് കക്ഷി നേതാക്കളെയും വിളിപ്പിച്ചു. പത്ത് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനൊടുവിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
കോൺഗ്രസ് ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് സതീശൻ പറഞ്ഞു. കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. ടീം യുഡിഎഫ് ആണ് തന്നെ ഈ നിലയിൽ എത്തിച്ചത്. പ്രവർത്തകരോട് തനിക്ക് വലിയ കടപ്പാടുണ്ട്. കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്.
CATEGORIES News
