മന്ത്രിസഭാ യോഗത്തിൽ എല്ലാവർക്കും വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മന്ത്രിസഭാ യോഗത്തിൽ എല്ലാവർക്കും വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ രണ്ട് പ്രധാന തീരുമാനങ്ങളാണ് എടുത്തത്.

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ എല്ലാവർക്കും വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റന്നാൾ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം പിരിയുന്ന സമയത്തായിരുന്നു മുഖ്യമന്ത്രി എല്ലാവർക്കും വിജയാശംസ നേർന്നത്. ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ രണ്ട് പ്രധാന തീരുമാനങ്ങളാണ് എടുത്തത്.

ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വാൽപ്പാറ ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.അടുത്ത കാബിനറ്റ് മെയ് 5 ന് ചേരും. ഭരണ തുടർച്ച ഉണ്ടായാലും ഇല്ലെങ്കിലും കാബിനറ്റ് ചേരണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )