
പൊതുസമൂഹം കാഴ്ചപരിമിതിയുള്ളവരുടെ കണ്ണുകളായി മാറണം ഡെപ്യൂട്ടി മേയർ
- ഐഓറ പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം മാനാഞ്ചിറ സ്ക്വയറിൽ കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മലബാർ കോളേജ് ഓഫ് ഹെൽത്ത് എഡ്യൂക്കേന്റെയും മലബാർ മാക്സിവിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക കാഴ്ച ദിനവും വെള്ളവടി ദിനവും വിപുലമായി ആഘോഷിച്ചു. ഒക്ടോബർ ഏഴു മുതൽ പതിനേഴു വരെ നീണ്ടു നിന്ന പരിപാടിയിൽ ഐഓറ എന്ന പേരിൽ റെറ്റിനോസ്കോപ്പ് & കോൺടാക്ട് ലെൻസ് വർക്ക് ഷോപ്പ്,തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള സ്കൂളുകൾക്കായുള്ള വിഷൻ സ്ക്രീനിങ്ങ്, പ്രശ്നോത്തരി,ചിത്രരചനാ മത്സരം,പബ്ലിക്ക് അവാർനെസ് പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി, വെള്ള വടി വിതരണം, അവേർനെസ് റാലി തുടങ്ങിയവ നടന്നു.ഐഓറ പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം മാനാഞ്ചിറ സ്ക്വയറിൽ കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു.

സ്കൂളിൽ നൽകുന്ന വിഷൻ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ആഴ്ചവട്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കോർപ്പറേഷൻ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി സാറ ജാഫർ ഉദ്ഘടാനം ചെയ്തു.സമാപന ദിവസമായ 17 ന് കോഴിക്കോട് ജില്ലാ ബ്ലൈന്റ് അസോസിയേഷനും ലയൺസ് ക്ലബ്ബുമായി ചേർന്ന് സിവിൽ സ്റ്റേഷനിൽ നടന്ന വൈറ്റ് കെയിൻ ദിനാഘോഷം കോഴിക്കോട് ജില്ലാ കലക്റ്റർ ശ്രീമതി എം എസ് മാധവിക്കുട്ടി ഐ എ എസ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ നെല്ലിയോട്ട് ബഷീർ, SNDS നാഷനൽ പ്രസിഡന്റ് ഷൈജ കൊടുവള്ളി, ശ്രീ ശ്യാംലാൽ പി ,ശ്രീമതി അനു ദേവസ്യ,ആഴ്ചവട്ടം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ,ബ്ലൈന്റ് അസോസിയേഷൻ പ്രസിഡന്റ് കരീം മാസ്റ്റർ,ശ്രീമതി സനറഹ്മാൻ സി , ശ്രീമതി ലക്ഷ്മി പ്രിയ, ശ്രീമതി സ്നേഹ എം പി,ശ്രീമതി ആര്യജിത്ത്, ശ്രീമതി ശ്രീലേഖ,വിദ്യാർത്ഥികളായഫാത്തിമ മദീഹ കെ, മുഹമ്മദ് നിസാം,മെഹന കെ വി,ജീഷ്ണ എൻ വി,, നുസ്രത്ത് ബീവി പി പി, നാഫിയ ഫർസാന, എന്നിവർ സംസാരിച്ചു.ഡോ അഭിജിത്ത് എസ് എൻ,ശ്രീമതി അനൂഷ അജയൻ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.
