കേരളത്തിൽ എൻജിനീയറിങ് പ്രവേശനത്തിനായി സർക്കാർ കൊണ്ടു വന്ന പുതിയ നോർമലൈസേഷൻ രീതി ഹൈക്കോടതി ശരിവച്ചു

കേരളത്തിൽ എൻജിനീയറിങ് പ്രവേശനത്തിനായി സർക്കാർ കൊണ്ടു വന്ന പുതിയ നോർമലൈസേഷൻ രീതി ഹൈക്കോടതി ശരിവച്ചു

  • 12-ാം ക്ലാസ് പരീക്ഷയുടെ മാർക്ക് ഏകീകരണത്തിനായിട്ടാണ് സർക്കാർ പുതിയ നോർമലൈസേഷൻ രീതി കൊണ്ടുവന്നത്.

കൊച്ചി : കേരളത്തിൽ എൻജിനീയറിങ് പ്രവേശനത്തിനായി സർക്കാർ കൊണ്ടു വന്ന പുതിയ നോർമലൈസേഷൻ രീതി ഹൈക്കോടതി ശരിവെച്ചു. എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് വിവിധ ബോർഡുകൾ നടത്തുന്ന 12-ാം ക്ലാസ് പരീക്ഷയുടെ മാർക്ക് ഏകീകരണത്തിനായിട്ടാണ് സർക്കാർ പുതിയ നോർമലൈസേഷൻ രീതി കൊണ്ടുവന്നത്. ഇതു ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. പുതിയരീതി പ്രകാരം ഒരു വിദ്യാർത്ഥിയുടേയും മാർക്ക് കുറയുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിദ്യാഭ്യാസ ബോർഡുകൾ തമ്മിലുള്ള മാർക്ക് വ്യത്യാസം പരിഹരിക്കാൻ തമിഴ്‌നാട് മാതൃകയിലുള്ള നോർമലൈസേഷൻ രീതിയാണ് ഇത്തവണ സർക്കാർ സ്വീകരിച്ചത്. ഇതു ചോദ്യം ചെയ്യുന്ന ഹർജികളാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. 2026 ലെ പ്രോസ്പെക്ടസിലെ വ്യവസ്ഥകൾ ചോദ്യം ചെയ്‌ത്‌ ഒരു കൂട്ടം സിബിഎസ്ഇ വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )