കേരള ജൈവകർഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം

കേരള ജൈവകർഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം

  • സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു

പൂക്കാട്: കേരള ജൈവകർഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം പൂക്കാട് അഭയം സ്കൂളിൽ സംഘടിപ്പിച്ചു.പത്മനാഭൻ കണ്ണമ്പ്രത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
പുരയിടകൃഷി വ്യാപകമാക്കാനുള്ള പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കണമെന്നും, നാടൻ വിത്തുകൾ കൃഷി ചെയ്ത് സംരക്ഷിക്കുന്നവരെ പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചടങ്ങിൽ അക്ഷയശ്രീ അവാർഡ് ജേതാവ് പത്മനാഭൻ കണ്ണമ്പ്രത്തിനെ ചടങ്ങിൽ ആദരിച്ചു. ഒഎഫ്എഐയുടെ അഖിലേന്ത്യാ പ്രസിഡണ്ട് കെ. പി ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തി. കെ. പി. ഉണ്ണിഗോപാലൻ, ടി.കെ. ജയപ്രകാശ് , പത്മനാഭൻ.യു, രാജേന്ദ്രൻ.വി തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് പത്മനാഭൻ കണ്ണമ്പ്രത്ത്, സെക്രട്ടറി രവീന്ദ്രൻ. പി, ട്രഷറർ രാജേന്ദ്രൻ. വി എന്നിവരെ തിരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )