കേരള സീനിയർ സിറ്റിസൺസ് ഫോറം; ജനറൽ ബോഡി യോഗം ചേർന്നു

കേരള സീനിയർ സിറ്റിസൺസ് ഫോറം; ജനറൽ ബോഡി യോഗം ചേർന്നു

  • അന്തർദേശീയ നീന്തൽ മത്സരത്തിൽ സ്വർണ്ണ മെഡൽ ജേതാവായ യൂണിറ്റ് അംഗം കെ. നാരായണൻ നായരെ മൊമെന്റോ നൽകി അനുമോദിച്ചു

കൊയിലാണ്ടി :കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ജനറൽ ബോഡി യോഗം ചേർന്നു. യോഗം കൊയിലാണ്ടി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എൻ. കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

ഈ വർഷം നേപ്പാളിൽ നടന്ന അന്തർദേശീയ നീന്തൽ മത്സരത്തിൽ സ്വർണ്ണ മെഡൽ ജേതാവായ യൂണിറ്റ് അംഗം കെ. നാരായണൻ നായരെ മൊമെന്റോ നൽകി അനുമോദിച്ചു .ജില്ലാ കൗൺസിൽ അംഗം അശോകൻ എടവന നാരായണൻ നായരെ സദസ്സിന് പരിചയപ്പെടുത്തി. ജില്ലാ കമ്മിറ്റി അംഗം ടി പി. രാഘവൻ സംഘടനാ കാര്യങ്ങളും, യൂണിറ്റ് വൈസ് പ്രസിഡന്റ് സുകുമാരൻ മാസ്റ്റർ യൂണിറ്റ് പ്രവർത്തനങ്ങളും വിശദമായി സംസാരിച്ചു.

വയോജന വാരാചരണം സമുചിതമായി ആഘോഷിക്കാനും, ഒക്ടോബർ 7 ന് അവകാശ സംരക്ഷണ ദിനത്തിൽ കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്താനും യോഗം തീരുമാനിച്ചു.9 അംഗ വനിതാ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കും, അഞ്ച് അംഗം വനിതാ ഫോറം ഭരണസമിതിക്കും യോഗം അംഗീകാരം നൽകി. സെക്രട്ടറി പുഷ്പ രാജൻ സ്വാഗതവും ജില്ലാ കൗൺസിൽ അംഗം ബാലകൃഷ്ണൻ മാസ്റ്റർ അണേല നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )