
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ കൊല്ലം വെസ്റ്റ് യൂണിയൻ കൺവെൻഷൻ നടന്നു
- എൻ.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൊല്ലം:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യൂ) കൊല്ലം വെസ്റ്റ് യൂണിയൻ കൺവെൻഷൻ കൊല്ലം ശിവശക്തി ഹാളിൽ നടന്നു. എൻ .വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം. രവീന്ദ്രൻ നികുഞ്ജം ആധ്യക്ഷം വഹിച്ചു. കെ എസ് എസ് പി യൂ മുൻ സംസ്ഥാന കൗൺസിലർ പി സുധാകരൻ മാസ്റ്റർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

എൽ എസ് എസ്, യൂ എസ് എസ്, എസ് എസ് എൽ സി, പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പുതിയ അംഗങ്ങളെ സ്വീകരിക്കൽ,75 വയസ് പൂർത്തിയായ പെൻഷൻകാരെ ആദരിക്കൽ, കൈത്താങ്ങ് വിതരണം എന്നിവയും നടന്നു. പി. രാജേന്ദ്രൻ, ടി.എസത്യഭാമ, കെ.കെ. ശശീന്ദ്രൻ മാസ്റ്റർ, കെ.പി ശ്രീമതി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി കെ. രവി മാസ്റ്റർ സ്വാഗതവും വി.പി മുകുന്ദൻ നന്ദിയും പറഞ്ഞു.
CATEGORIES News