കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെ എസ് എസ് പി യു കൊല്ലം വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെ എസ് എസ് പി യു കൊല്ലം വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

  • കെ എസ് എസ് പി യു ബ്ലോക്ക് സെക്രട്ടറി എം.എം ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കൊല്ലം:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെ എസ് എസ് പി യു കൊല്ലം വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കൊല്ലം പിഷാരികാവ് എൽ പി. സ്കൂളിൽ വെച്ച് നടന്ന സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. കെ എസ് എസ് പി യു ബ്ലോക്ക് സെക്രട്ടറി എം.എം ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം രവീന്ദ്രൻ നികുഞ്ജം ആധ്യക്ഷനായി. കവിയും അധ്യാപകനും നാടൻ പാട്ട് കലാകാരനുമായ സജീവൻ ചെമ്മരത്തൂർ മുഖ്യപ്രഭാഷണം നടത്തി.

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി എക്സലൻസ് അവാർഡ് ജേതാവായ യൂണിറ്റ് മെമ്പർ എം.ടി അശോകനെ ആദരിച്ചു. പി രാജേന്ദ്രൻ, കെ.പി ശ്രീമതി ടീച്ചർ, ടി.എ സത്യഭാമ, വി.വി.കെ വാസു, കെ.കെ ശശീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂ ണിറ്റ് സെക്രട്ടറി കെ.രവി മാസ്റ്റർ സ്വാഗതവും ട്രഷറർ പി.പി. മുകുന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )