
കേളി മ്യൂസിക് ക്ലബ്ബിന് പുതിയ ഭാരവാഹികൾ
- ജനറൽ ബോഡി യോഗം കാപ്പാട് മുനമ്പത്ത് കേളി ഓഫീസിൽ നടന്നു
കാപ്പാട് :ചേമഞ്ചേരിയിലെ പാട്ടുകാരുടേയും സംഗീതാസ്വാദകരുടേയും കൂട്ടായ്മയായ കേളി മ്യൂസിക് ക്ലബ്ബിന്റെ അഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗം കാപ്പാട് മുനമ്പത്ത് കേളി ഓഫീസിൽ വെച്ച് ചേർന്നു. എഴുത്തുകാരനും , അദ്ധ്യാപകനുമായ ഷരീഫ് വി കാപ്പാട് ഉദ്ഘാടനം ചെയ്തു. ഗായകനും മിമിക്രി ആർട്ടിസ്റ്റുമായ സമീജ് കാപ്പാട് മുഖ്യാതിഥിയായി. കേളി പ്രസിഡന്റ് അബ്ദുസ്സലാം വി.വി അദ്ധ്യക്ഷനായി.
സിക്രട്ടറി ഷിബിൽ രാജ് താവണ്ടി സ്വാഗതം പറഞ്ഞു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒട്ടേറെ ഗായകർ പങ്കെടുത്ത ചടങ്ങിൽ വെച്ച് 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. തുടർന്ന് കേളി മ്യൂസിക് ക്ലബ്ബ് പ്രവർത്തകരുടെ കരോക്കെ ഗാനമേളയും അരങ്ങേറി.

ഭാരവാഹികളായി ഗഫൂർ ചീനച്ചേരി(സെക്രട്ടറി)
വൈശാഖ് താവണ്ടി(പ്രസിഡന്റ്)
ഷാഹിദ താവണ്ടി (ജോ.സെക്രട്ടറി)
ശാഫി കാപ്പാട് (വൈ.പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.
CATEGORIES News