
കൈത്തറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക-കേരള പത്മശാലിയ സംസ്ഥാന കൗൺസിൽ
- ചടങ്ങിൽ 250 കൗൺസിലർമാർ പങ്കെടുത്തു

കൊയിലാണ്ടി :കേരള പത്മശാലിയ 44-ാം മത് സംസ്ഥാന കൗൺസിൽ സമ്മേളനം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. എ. പി അനിൽകുമാർ എംഎൽഎ (മുൻമന്ത്രി ) ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.വി കരുണാകരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കേരള പത്മശാലിയ സംസ്ഥാന പ്രസിഡണ്ട് പി. വിശ്വംഭരൻപിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 250 കൗൺസിലർമാർ പങ്കെടുത്തു.
സർക്കാർ പിന്നോക്ക നയം പ്രഖ്യാപിക്കുക, സംസ്ഥാനത്ത് ജാതി ഉൾപ്പെടുത്തി സെൻസസ് നടപ്പിലാക്കുക,ഒഇസി പൂർണ്ണപദവി അനുവദിക്കുക,പിഎസ് സി സർക്കാർ നിയമനങ്ങളിലെ റൊട്ടേഷൻ ചാർട്ട് പിൻവലിക്കുക, അടുത്തിടെ 6600 ഓളം താൽക്കാലിക നിയമനങ്ങൾ നടന്നതായി മനസ്സിലാക്കുന്നു ഇതിലൊന്നും സംവരണ തത്വം പാലിക്കപ്പെട്ടിട്ടില്ല.ആയതിനാൽ ഇപ്പോൾ നിയമനം നേടിയവരെ ഒഴിവാക്കി സംവരണതത്വം പാലിച്ച് കൊണ്ട് മാത്രം നിയമനം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നു, കൈത്തറിമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. യൂണിഫോം ഉൽപാദിപ്പിച്ച വകയിലെ കൂലി ഇനത്തിലും ഇൻസെന്റീവ് കുടിശ്ശികയും കൊടുത്ത് തീർക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി. കൊയിലാണ്ടി താലൂക്ക് കമ്മിറ്റി സെക്രട്ടറി സി.സുനിതൻ നന്ദി രേഖപെടുത്തി.