കൈയ്യാങ്കളി കാര്യമായി;ചിറയിൻകീഴ് മണ്ഡലത്തിൽ യുഡിഎഫിന് വൻ തിരിച്ചടി

കൈയ്യാങ്കളി കാര്യമായി;ചിറയിൻകീഴ് മണ്ഡലത്തിൽ യുഡിഎഫിന് വൻ തിരിച്ചടി

  • രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട കയ്യാങ്കളിയെത്തുടർന്ന് കോൺഗ്രസിൽ തർക്കം നിലനിന്ന മണ്ഡലത്തിലെ വാർഡുകളാണ് യുഡിഎഫിന് നഷ്ടമായത്

തിരുവനന്തപുരം: ചിറയിൻകീഴ് മണ്ഡലത്തിൽ യുഡിഎഫിന് വൻ തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളിലും യുഡിഎഫ് പരാജയപ്പെട്ടു. രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട കയ്യാങ്കളിയെത്തുടർന്ന് കോൺഗ്രസിൽ തർക്കം നിലനിന്ന മണ്ഡലത്തിലെ വാർഡുകളാണ് യുഡിഎഫിന് നഷ്ടമായത്.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനിൽ ഇടതുമുന്നണി അട്ടിമറി വിജയം നേടി. എൽഡിഎഫ് സ്ഥാനാർത്ഥി ബിജിമോൾ 359 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥി 599 വോട്ടുകൾക്കാണ് വിജയിച്ചിരുന്നത്. ഇതാണ് കോൺഗ്രസിന് നഷ്ടമായത്.

ചിറയിൻകീഴ് മണ്ഡലത്തിലെ മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും യുഡിഎഫിന് നഷ്ടമായി. വാർഡിൽ 139 വോട്ടുകൾക്കാണ് ഇടതുമുന്നണി സ്ഥാനാർത്ഥി രമ്യ വി. തുളസി അട്ടിമറ വിജയം നേടിയത്. കോൺഗ്രസിന്റെ വാർഡ് പിടിച്ചെടുത്തതോടെ പഞ്ചായത്തിൽ ഇനി ഒറ്റയ്ക്കു ഭരിക്കാവുന്ന നിലയിലേക്ക് എൽഡിഎഫ് എത്തിയിരിക്കുകയാണ്നിലവിൽ കോൺഗ്രസ് വിമതന്റെ പിന്തുണയോടെയാണ് ഇടതുമുന്നണി പഞ്ചായത്ത് ഭരിക്കുന്നത്. മണ്ഡലത്തിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം രമ്യ ഹരിദാസ് എംഎൽഎയുടെ പ്രവർത്തനങ്ങളാണെന്ന്, സംഘർഷത്തിൽ അച്ചടക്ക നടപടി നേരിട്ട സജാദ് കുറ്റപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )