കൊച്ചിയിൽ കപ്പൽ മറിഞ്ഞതിന്റെ പേരിൽ കടൽമത്സ്യങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണം ;ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ കപ്പയും മീനും വിരുന്ന് നടത്തുന്നു

കൊച്ചിയിൽ കപ്പൽ മറിഞ്ഞതിന്റെ പേരിൽ കടൽമത്സ്യങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണം ;ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ കപ്പയും മീനും വിരുന്ന് നടത്തുന്നു

  • 10നു വൈകിട്ട് 4ന് ബീച്ചിലെ ഫ്രീഡം സ്ക്വയറിലാണു വിവിധ മത്സ്യങ്ങളുടെ കറിയും കപ്പയും അടങ്ങിയ സൗജന്യ വിരുന്നൊരുക്കുന്നത്

കോഴിക്കോട്: കൊച്ചിയിൽ കപ്പൽ മറിഞ്ഞതിന്റെ പേരിൽ കടൽമത്സ്യങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണം ഒഴിവാക്കാനായി ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ പാചകം ചെയ്‌ത മത്സ്യാഹാരവുമായി വിരുന്ന് നടത്തുന്നു. 10നു വൈകിട്ട് 4ന് ബീച്ചിലെ ഫ്രീഡം സ്ക്വയറിലാണു വിവിധ മത്സ്യങ്ങളുടെ കറിയും കപ്പയും അടങ്ങിയ സൗജന്യ വിരുന്നൊരുക്കുന്നത്.
200 കിലോ മത്സ്യവും 500 കിലോ കപ്പയുമാണ് പാചകം ചെയ്യുക. മേയർ ബീന ഫിലിപ്, എംഎൽഎമാർ എന്നിവരുൾപ്പെടെ നഗരത്തിലെ പൗരപ്രമുഖർ മത്സ്യവിരുന്നിൽ പങ്കെടുക്കും. കടൽമത്സ്യങ്ങളെക്കുറിച്ച് ജനത്തിനുള്ള തെറ്റിദ്ധാരണ തിരുത്താൻ ഈ മത്സ്യവിരുന്നിനാകുമെന്ന് അസോസിയേഷൻ ഭാരവാഹികളായ പി.ജാബിറും സി.പി.ശ്യാമപ്രസാദും എൻ.സി.റഷീദും പറഞ്ഞു. ഇപ്പോഴത്തെ പ്രചാരണം കാരണം പലരും മത്സ്യം വാങ്ങാതിരിക്കുന്നതിനാൽ ഈ മേഖല വലിയ പ്രതിസന്ധിയിലാണെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )