കൊച്ചിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

കൊച്ചിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

  • ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർക്കാണ് കുത്തേറ്റത്.

വൈപ്പിൻ: കൊച്ചിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിൽ ആണ് ആക്രമണം ഉണ്ടായത്. ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കാനെത്തിയപ്പോഴാണ് പോലീസിനെ ആക്രമിച്ചത്. കുത്തേറ്റ പോലീസ് ഉദ്യോഗസ്ഥരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് ജിതിൻ ഞാറയ്ക്കൽ സ്റ്റേഷനിൽ ചാർജെടുത്തത്. സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം ആക്രമിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്. മുന്നയുടെ നേതൃത്വത്തിലുള്ളവരാണ് ബസ് ഡ്രൈവറെ ആക്രമിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )