
സംസ്ഥാനത്ത്ആരോഗ്യ വകുപ്പിൽ ജീവനക്കാരുടെകുറവ് മൂലം പ്രതിസന്ധിയിൽ
- വിവരാവകാശ രേഖകൾ പ്രകാരം 746 ജീവനക്കാരാണ് നിലവിൽ
- അവധിയെടുത്ത് വിദേശത്തേക്ക്പോയിരിക്കുന്നത്
തിരുവനന്തപുരം : സംസ്ഥാനത്ത്ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ
കുറവ് മൂലം പ്രതിസന്ധിയാകുമ്പോഴും നൂറുകണക്കിന് ഉദ്യോഗസ്ഥർ
ദീർഘകാല അവധിയെടുത്ത് വിദേശത്തേക്ക് പോകുന്നതായി റിപ്പോർട്ട്. വിവരാവകാശ രേഖകൾ പ്രകാരം 746 ജീവനക്കാരാണ് നിലവിൽ
അവധിയെടുത്ത് വിദേശത്തേക്ക്പോയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും
നഴ്സിംഗ് ഓഫീസർമാരാണ്.

ഉദ്യോഗസ്ഥരുടെ അഭാവവും അനധികൃത അവധിയും മൂലം പല സർക്കാർ ആശുപത്രികളുടെയും പ്രവർത്തനം പ്രതിസന്ധിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിനിടയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 352 ആരോഗ്യ പ്രവർത്തകരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും രേഖകൾ വ്യക്തമാക്കുന്നു.
CATEGORIES News
TAGS THIRUVANANTHAPURAM
