
കൊച്ചി മെട്രോയിൽ തിരക്കേറുന്നു; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ
- ഒരു വർഷത്തിനിടെ 14,88,019 യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി കൊച്ചി മെട്രോ. 2024ൽ 3,49,24,955 പേരാണ് മെട്രോയിൽ യാത്ര ചെയ്തതെങ്കിൽ, 2025ൽ ഇത് 3,64,12,974 ആയി ഉയർന്നു. ഒരു വർഷത്തിനിടെ 14,88,019 യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓരോ മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധന തുടരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 1,16,87,186 പേരാണ് കൊച്ചി മെട്രോ ഉപയോഗിച്ചത്.
CATEGORIES News
TAGS kochi
