കൊയിലാണ്ടിയിൽ കടയ്ക്ക് തീപ്പിടിച്ചു

കൊയിലാണ്ടിയിൽ കടയ്ക്ക് തീപ്പിടിച്ചു

  • ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

കൊയിലാണ്ടി:ദേശീയപാതയോട് ചേർന്ന് കൊയിലാണ്ടി ഹാർബർ റോഡിൽ ഉള്ള കടയ്ക്ക് തീപ്പിടിച്ചു.തീപ്പിടിച്ചത് മത്സ്യബന്ധന ഉപകരണങ്ങളും പെയിന്റും വിൽക്കുന്ന ജുമാനാ സ്റ്റോറിനാണ് .സംഭവം നടന്നത് പുലർച്ചെ 3.20 നാണ്.അടുത്തുള്ള കടമുറികൾക്കുള്ളിലേക്ക് പുക പടർന്ന നിലയിലായിരുന്നു ഉള്ളത്.തീപടരുന്നത് കണ്ടത് ഇതുവഴി കടന്നുപോയ വഴിയാത്രക്കാരനാണ്. തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ഗ്രേഡ് എഎസ്ടിഒ മജീദിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റെത്തി തീയണയ്ക്കുകയും ചെയ്തു.

ഫയർ ഓഫീസർമാരായ രജീഷ്.വി.പി, നിതിൻരാജ്, ഇർഷാദ്, ഷിജു, ഹേമന്ത്, ബിനീഷ് എന്നിവരും ഹോംഗാർഡുമാരായ ബാലൻ, രാജീവ്, സുജിത്ത് എന്നിവരും തീ അണയ്ക്കുന്നതിൽ എർപ്പെട്ടു .ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )