
കൊയിലാണ്ടിയിൽ തെരുവു നായ അക്രമണം
- 4 പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
കൊയിലാണ്ടി: കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്തു വച്ചു തെരുവു നായകളുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്. ഇന്ന് രാവിലെ 7 മണിക്കടുത്താണ് നായയുടെ അക്രമം ഉണ്ടായത്. 4 പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ചികിത്സക്കുശേഷം ഇവരെ മെഡിക്കൽ കോളജിലേക്ക് അയച്ചിരിക്കുകയാണ്.
നഗരസഭയുടെ പല ഭാഗങ്ങളിലായി തെരുവുനായ ശല്ല്യം വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
CATEGORIES News