
കൊയിലാണ്ടിയിൽ തെരുവുനായ ശല്യം രൂക്ഷം
- വയോധികനെ തെരുവ്നായയുടെ കടിയേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിൽ തെരുവ്നായകളുടെ ശല്യം രൂക്ഷമാകുന്നു. നഗരസഭയിലെ 33-ാംവാർഡിലെ പയറ്റുവളപ്പിൽ, എമമച്ചം കണ്ടി, കൊരയങ്ങാട് തെരുവ് ഭാഗങ്ങളിൽ തെരുവ്നായ ശല്യം ദിനംപ്രതി വർധിച്ചുവരുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കൊരയങ്ങാട് തെരുവിൽ വി ദ്യാർഥിയെ തെരുവുനായ കടിച്ച് പരിക്കേൽപിച്ചിക്കുകയും .പയറ്റുവളപ്പിൽ വയോധികനെ തെരുവ് നായുടെ കടിയേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തു.
തെരുവ് നായ വിഷയത്തിൽ നഗരസഭയുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് നാട്ടുകാർ പറയുന്നു.

CATEGORIES News