
കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം
- ഓട്ടോ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊയിലാണ്ടി : കൊയിലാണ്ടി താലൂക്കാശുപത്രിക്ക് മുന്നിൽ സ്വകാര്യ ബസ് വാഹനങ്ങളെ മറികടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ തട്ടി. ഓട്ടോ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടം നടക്കുമ്പോൾ ഓട്ടോയിൽ ഡ്രൈവർ മാത്രമായതിനാൽ വൻ അപകടമാണ് ഒഴിവായത്.അമിത വേഗതയിൽ വന്ന് ഓവർ ടേക്ക് ചെയ്യുന്നതിനിടയിലാണ് ഓട്ടോയിൽ ബസ്സ് ഇടിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇതൊടെ ഗതാഗത കുരുക്ക് രൂക്ഷമായി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

CATEGORIES News